ഏഴാംമൈൽ എള്ളുംവിള ജംഗ്ഷനിൽ ട്രാൻ.ബസ്സില്‍ സ്ക്കൂട്ടർ ഇടിച്ചു കയറി, യുവാവിന് ഗുരുതര പരിക്ക്

Advertisement

കുന്നത്തൂർ: വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയ പാതയിൽ ഏഴാംമൈൽ എള്ളുംവിള ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും സ്കൂട്ടറും ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.ഏഴാംമൈലിൽ ബേക്കറി നടത്തുന്ന അനന്തു കൃഷ്ണനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയ്യാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് (വെള്ളി) വൈകിട്ടാണ് സംഭവം.
ബസ്സിനടിയിൽപ്പെട്ട സ്ക്കൂട്ടറിൽ നിന്നും യാത്രക്കാരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.