കരുനാഗപ്പള്ളി. മുണ്ടകപ്പാടത്തിന് സമീപം റിട്ടേഡ് അദ്ധ്യാപകൻ കൊല്ലശ്ശേരിൽ സുരേഷിൻ്റെ വീട്ടിൽ നിന്നുമാണ് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത്. മാലയും കമ്മലും മോതിരവുമടക്കം മൂന്നര പവൻ്റെ ആഭരണങ്ങളാണ് നഷ്ടമായത് ഭാര്യ സെക്രട്ടറിയേറ്റ് ജീവനക്കാരിയായ തിനാൽ കുടുംബ o തിരുവനന്തപുരത്ത് താമസിച്ചവരികയായി രുന്നു. ഇടക്കിടക്ക് വന്നു പോകാറുണ്ടായിരുന്ന കുടുംബം ഇന്നലെ വൈകിട്ട് വീട്ടിലെത്തുമ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഇരുനില വീടിൻ്റെ പിൻഭാഗത്തെ ജനൽ ചില്ല് തകർത്ത് ഇരുമ്പ് ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അ കത്ത് കടന്നത്. ബെഡ് റൂമിനുള്ളിലെ അലമാര കുത്തിതുറന്ന് ചെറിയ ബോക്സിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് അപഹരിച്ചത്. മറ്റ് റൂമുകളിലെ അലമാരകൾ തുറന്ന് വലിച്ചു വാരിയിട്ട നിലയിലാണ്.പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡോഗ് സ്ക്വോഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.ഈ മാസം എട്ടാം തീയതിയാണ് സുരേഷും കുടുംബവും അവസാനമായി വീട്ടിലെത്തിയത്.