അസംഘടിതരും ആര്‍ത്തരുമായ മല്‍സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി ജീവിതത്തിലുടനീളം പ്രവര്‍ത്തിക്കുകയും അവരുടെ ജീവിതം തന്നാലാവുംവിധം സുരക്ഷിതതീരത്തേക്ക് തുഴഞ്ഞടുപ്പിക്കുകയുംചെയ്ത മഹദ് വ്യക്തിയാണ് മോണ്‍സിഞ്ഞോര്‍ ആല്‍ബര്‍ട്ട് പരിശവിള. അദ്ദേഹത്തിന്റെ പത്താം ചരമ വാര്‍ഷികവും അനുസ്മരണവും ഞായറാഴ്ച വൈകിട്ട് നാലരക്ക് ആഞ്ഞിലിമൂട്ടില്‍ നടക്കും.
തങ്ങളുടെ ജീവിതദുരിതാവസ്ഥകളില്‍നിന്നും മോചനത്തിനായി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും സംഘടിത രാഷ്ട്രീയ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളോട് പോരാടുന്നതിനും അച്ചന്‍മുന്നില്‍ നിന്നിരുന്നു.
സംഘടിതസമരങ്ങളിലൂടെ അനവധി നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടും നൂറുകണക്കിന് കടലിന്റെ മക്കള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. ഈ അവസരത്തിലാണ് പരിശവിള അച്ചനേപ്പോലെ ഒരു കരുത്തനായ പോരാളിയുടെ അഭാവം അനുഭവപ്പെടുന്നത്.
അനുസ്മരണയോഗത്തില്‍ കൊല്ലം രൂപതാ ബിഷപ് റൈറ്റ് റവ. ഡോ.പോള്‍ ആന്റണിമുല്ലശേരി മുഖ്യപ്രഭാഷണം നടത്തും. അച്ചനുമായി ബന്ധപ്പെട്ട നിരവധി പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.