പണയം വച്ച സ്വർണ്ണ ഉരുപ്പടികൾ തിരിമറി നടത്തി വിൽപ്പന നടത്തിയ കേസ്സിൽ ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Advertisement

പുത്തൂർ സർവ്വീസ് സഹകരണ ബാങ്ക് തേവലപ്പുറം പാറയിൽ ശാഖയിൽ സ്വർണ്ണപണയ ഉരുപ്പടികൾ തിരിമറി നടത്തി വിൽപ്പന നടത്തിയ കേസ്സിൽ ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ രണ്ടു പേർ പുത്തൂർ പോലീസ്  അറസ്റ്റ് ചെയ്തു. പുത്തൂർ കരുവായം മുറിയിൽ തേവലപ്പുറം വിഷ്ണു ഭവനിൽ  വിഷ്ണു (35,) പവിത്രേശ്വരം കാരിക്കൽ കരിമ്പിൻപുഴയിൽ കൃഷ്ണ ഭവനത്തിൽ ഗീതാകൃഷ്ണൻ (38) എന്നിവരാണ് പോലീസ് പിടിയിലായത്.  വിഷ്ണു ആ ബാങ്കിലെ ക്ലർക്കാണ്. കഴിഞ്ഞ ഡിസംബറിൽ തേവലപ്പുറം സ്വദേശി പല തവണകളായി വച്ച 262 ഗ്രാം സ്വർണ്ണ പണയ ഉരു പ്പടികളിൽ നിന്നും 96 ഗ്രാം സ്വർണ്ണം ബാങ്ക് ജീവബക്കാരന്റെ ഗൂലലോചനയിൽ തിരിമറി നടത്തുകയായിരുന്നു . പിന്നീട്ട ഉടമസ്ഥൻ ഗൾഫിൽ പോകുന്നതിനു മുമ്പായി സ്വർണ്ണപണയം പുതുക്കി വയ്ക്കാൻ വന്നപ്പോഴാണ് താൻ ബാങ്കിൽ വച്ച  സ്വർണ്ണത്തിനു പകരം  മുക്കുപണ്ടമാണെന്ന് ബോധ്യപെട്ടത്. തുടർന്ന് ബാങ്ക് അധികൃതരെ വിവരം അറിയിക്കുകയും അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് വനിതാ ജീവനക്കാരെ ബാങ്കിൽ നിന്നും സസ്പെൻറ് ചെയ്തിരുന്നു.
ബാങ്ക് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ബാങ്കിലെ ക്ലർക്കായ വിഷ്ണുവിനെ ചോദ്യം ചെയ്യുകയും തുടർന്ന് വിഷ്ണുവും ഇയാളുടെ  സുഹൃത്തായ ഗീതാകൃഷ്ണനും കൂടി ആസൂത്രണം ചെയ്ത തട്ടിപ്പായിരുന്നു ഇതെന്ന് ബോദ്ധ്യമാകുകയായിരുന്നു. പണയം വച്ചയാൾ ഗൾഫിൽ ആയതിനാൽ ഉടൻ പണയം തിരിച്ചെടുക്കില്ല എന്ന പ്രതീക്ഷ പ്രതികൾക്ക് ഉണ്ടായതാണ് ഈ സ്വർണ്ണത്തിലേക്ക് പ്രതികളുടെ ശ്രദ്ധ കൊണ്ടു വന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഇയാൾ പണയം പുതുക്കി വയ്ക്കാനായി വന്നത്. ബാങ്കിൽ ഓഡിറ്റ് നടന്നപ്പോൾ രജിസ്റ്ററിൽ ഈ രണ്ടു പണയവും എടുത്തു കൊണ്ടു പോയതായി രേഖപ്പെടുത്തി ഓഡിറ്ററെയും പ്രതി വിഷ്ണു കബളിപ്പിക്കുകയും ചെയ്തിരുന്നു. കൃത്യത്തിനു മുന്നോടിയായി ഗീത കൃഷ്ണൻ   കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും  നിന്നും സ്വർണ്ണത്തിനു പകരം വയ്ക്കാനുള്ള മുക്കുപണ്ടം വാങ്ങുകയും വിഷ്ണുവിനെ  ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ബാങ്കിലെ ലോക്കറിൽ നിന്നും ഗീതകൃഷ്ണൻ വാങ്ങി നൽകിയ മുക്കുപണ്ടം ബാങ്കിലെ മറ്റ് സ്റ്റാഫുകൾ അറിയാതെ വച്ചശേഷം വിഷ്ണു സ്വർണ്ണം കൈവശപ്പെടുത്തുകയായിരുന്നു. എടുത്ത സ്വർണ്ണം പ്രതികൾ വീണ്ടും സ്വകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുകയായിരുന്നു. വിഷ്ണു കള്ള ഒപ്പിട്ട് പണയം എടുത്ത് ഭരണിക്കാവിലുള്ള രണ്ട് സ്വകാര്യ ബാങ്കുകളിൽ പണയം വയ്ക്കുകയും തുടർന്ന് സ്വർണ്ണം എടുത്ത് വിൽപ്പന നടത്തുകയുമായിരുന്നു.

Advertisement