സർവേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

Advertisement


ശാസ്താംകോട്ട: ഹരിത കേരളാ മിഷന്റേയും ചാലായിൽ മാടൻ നട പാടശേഖര സമിതിയുടേയും നേതൃത്വത്തിൽ ചാലായിൽ പാടശേഖരത്തിൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ള സർവേ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ മൈനാഗപ്പള്ളി പടിഞ്ഞാറ് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൈനാഗപ്പള്ളി പുത്തൻ ചന്തയിൽ നടന്ന സമ്മേളനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ മൻമഥൻ നായർ ഉദ്ഘാടനം ചെയ്തു. ആർ കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു. കിസാൻ സഭ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ് അജയഘോഷ്, മണ്ഡലം പ്രസിഡന്റ് മനു പോരുവഴി, സിപിഐ നേതാക്കളായ കെ ദിലീപ്, അബ്ദുൾ റഷീദ് ,പി അശോക് കുമാർ
എന്നിവർ സംസാരിച്ചു. വി കെ ജയൻ സ്വാഗതവും ആർ ബിജുകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി
പ്രസിഡന്റ് രാഹുൽ സെക്രട്ടറിയായി ബിജു കുമാറിനേയും തിരഞ്ഞെടുത്തു.
പടം:അഖിലേന്ത്യാ കിസാൻ സഭ മൈനാഗപ്പള്ളി പടിഞ്ഞാറ് മേഖലാ സമ്മേളനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ മൻമഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു

Advertisement