കൊട്ടാരക്കര . അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ പോയ കുട്ടി അപകടത്തില്‍ മരിച്ചു. കോട്ടാത്തലയിൽ
സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടി ഇടിച്ചാണ്
മൂഴിക്കോട് സ്വദേശി സിദ്ധാർഥ് മരിച്ചത്. 8 വയസ്സ് ആയിരുന്നു. അമ്മ ഡയാനയെ ഗുരുതര പരുക്കോടെ
തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊട്ടാരക്കര – പുത്തൂർ റോഡിൽ
കോട്ടാത്തലയിൽ രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. ഗുരുതര പരുക്കേറ്റ സിദ്ധാർഥ് തിരുവന്തപുരം SAT യിൽ ചികിത്സയിലിരിക്കെ ഉച്ചക്ക് 12 മണിയോടെ ആണ് മരിച്ചത്. സ്വകാര്യ ബസും സ്കൂട്ടറും
പുത്തൂർ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്നു.