മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കി, ആം ആദ്മി സംസ്ഥാന പ്രസിഡന്‍റി നെതിരെ കേസെടുത്തു

Advertisement

കൊല്ലം. മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആം ആദ്മി സംസ്ഥാന പ്രസിഡന്റ് അഡ്വ വിനോദ് മാത്യു വിൽസണെതിരെ കേസെടുത്തു.ഇന്നലെ രാത്രി കൊല്ലം കാങ്കത്തുമുക്കിലായിരുന്നു അപകടം … വിനോദ് മാത്യു സഞ്ചരിച്ച വാഹനം സിഗ്നൽ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു … ഇയാളെ നാട്ടുകാർ ആണ് പോലീസിന് കൈമാറിയത്… വൈദ്യപരിശോധനയിൽ വിനോദ് മദ്യപിച്ചതായി കണ്ടെത്തി…


ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുമായി വഴക്കിട്ടത്തിനെ തുടർന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്ന് പൊലീസ് പറയുന്നു… കൊല്ലം വെസ്റ്റ്‌ പൊലീസ് ഇയാളെ സ്റ്റേഷൻജാമ്യത്തിൽ വിട്ടു..