കൊല്ലംഃ പീനൽകോഡ് അടക്കമുള്ള നിയമസംഹിതകൾ ഭേദഗതി ചെയ്യാനുള്ള ബിൽ ജുഡീഷ്യറിയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനുളഃള തുടക്കമാണെന്ന് ആൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി പ്രമോദ് അഭിപ്രായപ്പെട്ടു.ലായേഴ്സ് യൂണിയൻ കൊല്ലം ജില്ലാ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. AILU ജില്ലാ പ്രസിഡണ്ട് അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി അഡ്വഃപി.കെ ഷിബു, അഡ്വ. പാരിപ്പള്ളി എൻ രവീന്ദ്രൻ , അഡ്വ.ഐഷാ പോറ്റി,അഡ്വ. കെ.പി സജിനാഥ്, അഡ്വ. കെ.ബി മഹേന്ദ്ര,അഡ്വ.സിസിൻ ജി.മുണ്ടയ്ക്കൽ,അഡ്വ .ജി വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ കോടതി യൂണിറ്റുകളിൽ നിന്ന് നൂറ്റമ്പതോളം പ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുത്തു.