മോണ്‍സിഞ്ഞാര്‍ ആല്‍ബര്‍ട്ട് പരിശവിള നയിച്ച പോരാട്ടവഴികളും തെളിച്ച നന്മയുടെ തിരിനാളവും നഷ്ടമാകാതെ കാക്കണം

Advertisement

ശാസ്താംകോട്ട. മോണ്‍സിഞ്ഞാര്‍ ആല്‍ബര്‍ട്ട് പരിശവിള നയിച്ച പോരാട്ടവഴികളും തെളിച്ച നന്മയുടെ തിരിനാളവും നഷ്ടമാകാതെ കാക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്ന് കൊല്ലം രൂപതാ ബിഷപ് റൈറ്റ് റവ.ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു.
പരിശവിള അച്ചന്റെ പത്താം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളോട് അവഗണന കാട്ടിയിടത്ത് പോരാട്ടത്തിലൂടെ അതു നേടുന്നതിനും കാരുണ്യത്തിന്റെ വഴികളില്‍ പുരോഹിതനായി അവര്‍ക്ക് സാന്ത്വനമാവുകയും ചെയ്ത ആല്‍ബര്‍ട്ട് പരിശവിളയുടെ ജീവിത രേഖകള്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന് ഉചിതമായ സ്മാരകമുണ്ടാകണമെന്നും ആവശ്യമുണ്ടായി.

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫാ.ജോസ് കളയിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്‌റ് പി ഗീത, ബ്‌ളോത്ത് അംഗം തുണ്ടില്‍ നൗഷാദ്, കെപിസിസി സെക്രട്ടറി പി ജര്‍മ്മിയാസ്, ഫാ .സില്‍വസ്റ്റര്‍ എല്‍എഫ് കോട്ടേജ്,ജോണ്‍ പരിശവിള, ഹരികുറിശേരി, സുനില്‍വല്യത്ത്, ജയിംസ് പറപ്പിള്ളില്‍,എസ്.എഡ്വേര്‍ഡ്,വിവി ജോസ്, ജോസ് ഡേവിഡ്, എച്ച് രാജു,ഫാ.മാത്യുഫാ.ജയ്‌സണ്‍, സ്റ്റാലിന്‍ രാജഗിരി, കിരണ്‍ക്രിസ്റ്റഫര്‍ എന്നിവര്‍ പ്രസംഗിച്ചു. എഫ് ജെ നെറ്റോ സ്‌നാഗതവും സജീവ് പരിശവിള നന്ദിയും പറഞ്ഞു.

Advertisement