രൂക്ഷമായ വിലക്കയറ്റം വീട്ടമ്മമാരുടെ കണ്ണീരിനു പിണറായി സർക്കാർ മറുപടി പറയേണ്ടിവരും: മീരാ റാണി

Advertisement

ശാസ്താംകോട്ട . വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ വീട്ടമ്മമാരുടെ കണ്ണീരിനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടിവരുമെന്ന് വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി മീരാ റാണി അഭിപ്രായപ്പെട്ടു. വിലക്കയറ്റത്തെ തടഞ്ഞു നിർത്താൻ ഇതുവരെയും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യ്ത്
വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയാത്ത ഇടത് സർക്കാർ രാജി വച്ച് പുറത്ത് പോകുന്നതാണ് നല്ലത്. കഴിഞ്ഞ രണ്ട് മാസക്കാലമായി മാവേലി, സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യുന്നില്ല. ഓണം അടുത്ത് വന്നിട്ടും അടുക്കളയിൽ തീ പുകയുന്നില്ല. അവർ പറഞ്ഞു.വനിത ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അഹ്വാന
പ്രകാരം പൊള്ളും വില പ്രതിഷേധംഅരങ്ങത്തേക്ക് എന്ന മുദ്രാവാക്യം ഉയർത്തി വനിത ലീഗ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ഭരണിക്കാവ് സപ്ലെകോയുടെ മുന്നിൽ കഞ്ഞി വെച്ച് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

പ്രസിഡന്റ് സക്കീന തെങ്ങുംവിള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷീബ മയ്യത്തും കര സ്വാഗതം പറഞ്ഞു. പോരുവഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറാ ബീവി, നിസാ ഹുസൈൻ, ഷിബി ഷാനവാസ് ,ഷാഹിന ഹക്കീം, നബീസത്ത് ബഷീർ, സബീന മുനീർ, ഷീജ തെങ്ങുംവിള, ഷൈനി മോൾ, ആമിന ബീവി, സനില, ഷാജിദ മൈനാഗപ്പള്ളി, ഷൈനി ആയിക്കുന്നം, മറിയം ബീവി എന്നിവർ അടുപ്പ് കുട്ടി പ്രതിഷേധത്തിന് നേതൃത്വം നൽകി. മുസ്ലിം ലീഗ് കൊല്ലം ജില്ലാ സെക്രട്ടറി ഷിഹാബ് ആലുക്ക , നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൾ അസീസ്, ജനറൽ സെക്രട്ടറി പോരുവഴി ഹുസൈൻ, സെക്രട്ടറി ഷാനവാസ് പോരുവഴി, സെയ്ദ് സുലൈമാൻ , സജി വട്ടവിള, ജാഫർ കൊച്ചു തുണ്ടിൽ, എന്നിവർ പങ്കെടുത്തു.

Advertisement