ചക്കുവള്ളി. പുലിഭീതി പരന്ന സ്ഥലത്ത് വണ്ടിയിടിച്ചു ചത്ത ജീവിയെക്കാണാന്‍ ജനക്കൂട്ടം. കുറച്ചുമുമ്പാണ് ശൂരനാട് ചക്കുവള്ളി സഫ പെട്രോള്‍ പമ്പിനരികെ റോഡില്‍ കാട്ടുപൂച്ച ഇനത്തില്‍ പെട്ടതെന്നു സംശയിക്കുന്ന ജീവി വണ്ടി ഇടിച്ചു ചത്തത്.
പുലിയെ വണ്ടിയിടിച്ചുവെന്ന തരത്തില്‍ പ്രചരണമുണ്ടായതോടെ ജനം കൂടി. ചക്കുവള്ളി-പുതിയകാവ് റോഡ് ബ്‌ളോക്ക് ആവുന്ന അവസ്ഥയുണ്ടായി. ദിവസങ്ങളായി മേഖലയില്‍ പുലിയെ കണ്ടെന്ന പ്രചരണം ശക്തമാണ്. ഒരു സ്ത്രീ നേരിട്ട് പുലിയെ കണ്ടുവന്ന് പേരു സഹിതം പറയുന്ന വീഡിയോ, കാല്‍പ്പാടുകള്‍ പരിശഓധനയ്ക്കു കൊണ്ടുപോയെന്നു പറയുന്ന വിഡിയോ ഒക്കെ പ്രചരിച്ചിരുന്നു. അപകടമന്നറിയിപ്പോടെ ഇന്റര്‍നെറ്റില്‍ നിന്നും സംഘടിപ്പിക്കുന്ന പുലിയുടെ വിഡിയോയും സംശയം തോന്നുന്ന ചിത്രങ്ങളുമായതോടെ ജനം ഭീതിയുടെ മുള്‍മുനയിലായിരുന്നു. എന്നാല്‍ പൊലീസ് ഇതു സംബന്ധിച്ച സ്ഥിരീകരണം നല്‍കിയില്ല. പൊലീസിന് തെളിവുലഭിച്ചിട്ടുമില്ലായിരുന്നു. വണ്ടിഇടിച്ചു ചത്ത ജീവിയെ ആണോ രാത്രി യാത്രക്കാര്‍ കണ്ടതെന്ന് ഉറപ്പു പറയാറായിട്ടില്ല. ഒരു അടിസ്ഥാനവുമില്ലാതെ ഭീതിപരത്തുന്നവര്‍ക്കെതിരെ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.