കൊല്ലം: ഓണം സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനകളില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. മുഖത്തല ഭാഗത്ത് നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തി കൊണ്ടുവന്ന 4.355 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി കൊല്ലം നടുവിലക്കര അമ്പനാട്ടുവിള വീട്ടില്‍ ആദര്‍ശ് (31), ശക്തികുളങ്ങര ബൈപാസ് റോഡ് ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ 0.3230 ഗ്രാം എംഡിഎംഎ കടത്തികൊണ്ട് വന്ന പേരൂര്‍ വയലില്‍ പുത്തന്‍ വീട്ടില്‍ വിഷ്ണു (33), കൊല്ലം പുന്തലത്താഴം ദേശത്ത് ഉല്ലാസ് നഗര്‍ 90ല്‍ വള്ളിവിള വീട്ടില്‍ വിനീത് (29) എന്നിവരാണ് പിടിയിലായത്. കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു ബി, പ്രിവന്റീവ് ഓഫീസര്‍ ജെ.ആര്‍. പ്രസാദ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്, ശ്രീനാഥ്, അജിത്ത്, സൂരജ്, ഗോപകുമാര്‍, ജൂലിയന്‍ ക്രൂസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സ്‌നേഹ സാബു എന്നിവര്‍ പങ്കെടുത്തു. ആദര്‍ശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.