പത്തനാപുരം. വഴിയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശ്ശേരി സ്വദേശി രേവതിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഭര്‍ത്താവ് ഗണേശിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പോലീസിന് കൈമാറി.ഇന്ന് ഉച്ചയ്ക്ക്.1.30 ഓടെയായിരുന്നു സംഭവം.
9 മാസം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് ഇരുവരും 3 മാസമായി അകന്ന് കഴിയുകയായിരുന്നു.
ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഗണേശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും ഇന്ന് പത്തനാപുരം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു.
തുടർന്ന് മടങ്ങും വഴിയാണ് ഗണേശ് രേവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്.