പത്തനാപുരം. ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി ഗുരുതരനിലയില്‍. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശേരി സ്വദേശി രേവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് മലപ്പുറം സ്വദേശി ഗണേശിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും മൂന്ന് മാസമായി അകന്നു കഴിയുകയായിരുന്നു. മലപ്പുറം സ്വദേശിയാണ് ഗണേശന്‍. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഗണേശന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു.
ഇന്ന് ഇരുവരും പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എന്നാല്‍ ഗണേശിന് ഒപ്പം പോകാന്‍ താത്പര്യമില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. സ്റ്റേഷനില്‍ നിന്ന് മടങ്ങുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ഗണേശന്‍ കത്തിയുമായി യുവതിയുടെ കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗണേഷ് മുടിക്ക് കുത്തിപ്പിടിച്ച് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുത്തു. തടയുന്നതിനിടെ രേവതിയുടെ കൈ വിരൽ അറ്റു. മുഖത്തും ശരീരമാസകലവും മുറിവേറ്റു. രക്തം വാർന്ന് റോഡില്‍ കിടന്ന രേവതിയെ നാട്ടുകാർ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലാക്കി. ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
ഒമ്പത് മാസം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. രേവതിക്കെതിരെ അവിഹിത ബന്ധം ആരോപിച്ച് ഗണേഷ് മൂന്ന് മാസമായി അകന്നു കഴിയുകയായിരുന്നു. ഭാര്യയെ കാന്മാനില്ലെന്ന് ഗണേഷ് പത്തനാപുരം പൊലീസിൽ പരാതിയും നൽകി. ഇതിനു പിന്നാലെ ഇരുവരേയും സ്റ്റേഷനിലേക്ക് ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിപ്പിച്ചു. ഗണേഷിനെതിരെ അവിഹിത ബന്ധ ആരോപണം രേവതി ഉന്നയിച്ചതോടെ ചർച്ച പരാജയപ്പെട്ടു. ഇതിന് ശേഷം സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി നടന്നു നീങ്ങുന്നതിനിടെയായിരുന്നു ആക്രമണം. തിരുവനന്തപുരം ലുലു മാളിലെ ജീവനക്കാരിയാണ് രേവതി. ടെക്സ്റ്റയിൽ സ് ജീവനക്കാരനാണ് ഗണേഷ്