വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൻ്റെ നേതൃത്വത്തിൽ
വേങ്ങ. വിദ്യാരംഭം സെൻട്രൽ സ്കൂളിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യതിൻ്റെ 77-ജന്മദിനം വിപുലമായി ആചരിച്ചു. ശാസ്താംകോട്ട ഭരണിക്കാവിൽ നിന്ന് ആരംഭിച്ച റാലിയും പൊതുസമ്മേളനവും ബഹുമാനപ്പെട്ട കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് കുറ്റിയിൽ നിസാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ തുണ്ടിൽ നൗഷാദ് ഗ്രാമപഞ്ചായത്ത് അംഗം റാഫിയ നവാസ് ചെയർമാൻ എ. എ റഷീദ് മാനേജർ വിദ്യാരംഭം ജയകുമാർ
പ്രിൻസിപ്പൽ മഹേശ്വരി എസ്. സീനിയർ പ്രിൻസിപ്പൽ ടി. കെ രവീന്ദ്രനാഥ് വൈസ് പ്രിൻസിപ്പൽ ജെ. യാസിർഖാൻ അക്കാദമിക് കോ-ഓർഡിനേറ്റർ അഞ്ജനി തിലകം പ്രീ പ്രൈമറി കോ-ഓർഡിനേറ്റർ ഷിംന മുനീർ പ്രോഗ്രാം കോ-ഓർഡിനേറ്റർ മാരായ സാലിം,സുബി സാജ്, സന്ദീപ് , റാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തൊഴിലുറപ്പ് തൊഴിലാളികൾ തിരംഗ യാത്ര നടത്തി
മൈനാഗപ്പള്ളി.സ്വാതന്ത്ര്യത്തിൻ്റെ 76 ആം വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ സമീപത്തു നിന്നും തൊഴിലുറപ്പ് തൊഴിലാളികൾ തിരംഗ യാത്ര നടത്തി അമൃത് സരോവർ വാർഡ് 10 നെടും കുളത്തിനു അരികിൽ വന്നു സമാപിച്ചു. തുടർന്ന് അമൃത് സരോവർ കുളത്തിൻ സമീപം പതാക ഉയർത്തുകയും “മേരി മാട്ടി മേരാ ദേശ് ” ക്യാമ്പയിൻ്റ് ഭാഗമായി കുളത്തിനു സമീപം ഫല വൃക്ഷത്തെകൾ വച്ച്
പിടിപ്പിച്ച് കൊണ്ട് അമൃതവാടി യുടെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബഹു.ശ്രീ. P. M. സൈദ് അവർഗൾ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് B. സേതു ലക്ഷ്മി സ്വാഗതം പറഞ്ഞു,വികസനകാര്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി മോൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചിറക്കുമേൽ ഷാജി, രജനി സുനിൽ, ലാലി ബാബു, അനന്ദു ഭാസി B. D. O, ജോയിന്റ് B. D. O, MNREGS ബ്ലോക്ക് പഞ്ചായത്ത് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തുടർന്ന് B. D. O. ചന്ദ്ര ബാബു സർ പഞ്ച് പ്രാൺ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു..ചടങ്ങിൽ മേറ്റുമാർ ,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
വേങ്ങ സെന്‍ട്രല്‍ ജമാഅത്ത് സ്വാതന്ത്ര്യദിന റാലി നടത്തി
പടിഞ്ഞാറേകല്ലടയിൽ സ്വാതന്ത്ര്യദിനാചരണവും വിമുക്തഭടന്മാരെ ആദരിക്കലും സംഘടിപ്പിച്ചു.
സ്വാതന്ത്ര്യതിന്റെ 76മത് വാർഷികം പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചു. രാവിലെ 9മണിക്ക് പതാക പഞ്ചായത്ത് പ്രസിഡന്റ് ഉയർത്തുകയും തുടർന്ന് പൊതുസമ്മേളനം ചേരുകയും ചെയ്തു. രാജ്യത്തിനുവേണ്ടി ജീവത്യാഗത്തിന് പോലും സന്നദ്ധരായി മുന്നോട്ടുവന്ന വിമുക്തഭടന്മാരെ സ്വാതന്ത്ര്യദിനത്തിൽ ആദരിച്ചു. അറുപതോളം വിമുക്തഭടൻമാർ ചടങ്ങിൽ പങ്കെടുത്തു. ഇത്തുമ്മന്ധിച്ചുചേർന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു.
ഉഷാലയം ശിവരാജൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എൽ. സുധ അംബികകുമാരി, എൻ. ശിവാനന്ദൻ, എൻ. ഓമനക്കുട്ടൻപിള്ള, ലൈലസമദ്, റ്റി. ശിവരാജൻ എന്നിവർ ആശംസകൾ നേർന്നു. കെ. സുധീർ സ്വാഗതവും അസി :സെക്രട്ടറി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. വിമുക്തഭടന്മാരെ പ്രതിനിധികരിച്ചു അരവിന്ദാക്ഷൻ ആദരവിന് നന്ദി പറഞ്ഞു