മോഷണക്കേസ് പ്രതി പിടിയില്‍

Advertisement

ശക്തികുളങ്ങര. കന്നിമേൽച്ചേരി കുരിശടിക്ക് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ വാതിൽ തകർത്ത് മോഷണം നടത്തിയ കേസിൽ മൂന്നാം പ്രതിയും പിടിയിലായി. കന്നിമേൽചേരി പാവൂർ കിഴക്കതിൽ ജിനു എന്ന സൂരജ്കൃഷ്ണൻ ആണ് ശക്തികുളങ്ങര പോലീ സിന്റെ പിടിയിലായത്. ഈ കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികളെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. സമുദ്രോത്പന്നങ്ങൾ കയറ്റുമതിക്കായി ശുദ്ധീകരണം നടത്തുന്ന സ്ഥാപനത്തിന്റെ വാതിൽ തകർത്ത് രണ്ട് ലക്ഷം രൂപയോളം വില വരുന്ന സാധനങ്ങൾ മോഷ്ടിച്ച് കുറ്റത്തിനാണ് ഇയാളെ പോലീസ് പിടികൂടിയത്. സ്ഥാപനയുടമ നൽകിയ പരാതിയുടെ അടിസ്ഥാന ത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരി ച്ചറിയുകയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ സൂരജ് കൃഷ്ണൻ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട മറ്റൊരു മോഷണ കേസിലും പ്രതിയാണ്. ശക്തികുളങ്ങര പോലീസ് സ്റ്റേഷന്റെ ചാർജ്ജ് വഹിക്കുന്ന കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ഷെഫി ക്കിന്റെ നിർദ്ദേശപ്രകാരം എസ്.ഐ മാരായ ആൾ ഐ.വി, കെ.ജി ദിലീപ്, എസിപിഒ അബുസാഹിർ, സിപിഒ കിഷോർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.