ചെറുകിട വ്യാപാരികളുടെ വര്‍ദ്ധിപ്പിച്ചകറണ്ട് ചാര്‍ജ്ജ് കുറയ്ക്കണം -നിജാംബഷി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പുതിയകാവ് കെ.എസ്.ഇ.ബി അസി.എന്‍ജിനീയര്‍ ഓഫീസ് പടിക്കല്‍ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ കരുനാഗപ്പള്ളി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ യു.എം.സി സംസ്ഥാന വൈസ്പ്രസിഡന്റ് നിജാംബഷി ഉദ്ഘാടനം ചെയ്യുന്നു.
Advertisement

കരുനാഗപ്പള്ളി. യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ കരുനാഗപ്പള്ളി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയകാവ് കെ.എസ്.ഇ.ബി അസി.എന്‍ജിനീയര്‍ ആഫീസ് പടിക്കല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ധര്‍ണ്ണ നടത്തി.
കെ.എസ്.ഇ.ബിയ്ക്ക് യാതൊരു ഗുണവുമില്ലാതെ ചെല്ലും ചെലവും കൊടുത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന റെഗുലേറ്ററി കമ്മീഷന്‍ പിരിച്ചുവിടണമെന്നും ,വര്‍ദ്ധിപ്പിച്ച കറണ്ട് ചാര്‍ജ്ജിനത്തില്‍ ചെറുകിട വ്യാപാരികളില്‍ നിന്നും ഈടാക്കുന്ന തുക കുറവ് ചെയ്യുക, ചെറുകിട വ്യാപാരികളില്‍ നിന്നും ഈടാക്കിക്കൊണ്ടിരിക്കുന്ന സര്‍ചാര്‍ജ്ജ് ഒഴിവാക്കുക, കൊമേഴ്‌സ്യല്‍ പര്‍പ്പസ് എന്ന പേരില്‍ ചെറുകിട സംരംഭകരില്‍ നിന്നും വന്‍ ഡെപ്പോസിറ്റും കറണ്ട് ചാര്‍ജ്ജും ഈടാക്കുന്നത് അവസാനിപ്പിക്കുക, മീറ്റര്‍ വാടക ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ തുടര്‍ സമരങ്ങളെപ്പറ്റി ആലോചിച്ചിക്കേണ്ടിവരുമെന്നും അതുകൊണ്ട് ചെറുകിട വ്യാപാരികളുടെ വര്‍ദ്ധിപ്പിച്ച കറണ്ട് ചാര്‍ജ്ജ് കുറവ് ചെയ്യണമെന്നും നിജാംബഷി പറഞ്ഞു.
ധര്‍ണ്ണയ്ക്ക് യു.എം.സി മേഖലാകമ്മിറ്റി പ്രസിഡന്റ് ഡി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. യു.എം.സി സംസ്ഥാന വൈസ്പ്രസിഡന്റ് നിജാംബഷി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ ബെന്നന്‍, യു.എം.സിവനിതാവിംഗ് കൊല്ലംജില്ലാ പ്രസിഡന്റ് റൂഷ.പി.കുമാര്‍, യു.എം.സി ജില്ലാ ഭാരവാഹികളായ ഷിഹാന്‍ബഷി, ശ്രീകുമാര്‍ വള്ളിക്കാവ്, നുജൂം കിച്ചന്‍ഗാലക്‌സി, എച്ച്.സലിം, നാസര്‍ മൂന്നാംകുറ്റി, സുരേന്ദ്രന്‍ വള്ളിക്കാവ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജു, പുതിയകാവ് യൂണിറ്റ് പ്രസിഡന്റ് നാസര്‍ കയ്യാലത്ത്, നിഹാര്‍ വേലിയില്‍, സംഘം പ്രസിഡന്റ് എ.എ.ഖരിം ക്ലാപ്പന, എം.പി.ഫൗസിയബീഗം, പുതിയകാവ് യൂണിറ്റ് വൈസ്പ്രസിഡന്റ് രാജന്‍, ട്രഷറര്‍ വിജയകുമാര്‍ ശ്രീവത്സം, വിനോദ്, മുജീബ്, വള്ളിക്കാവ് യൂണിറ്റ് പ്രസിഡന്റ് പ്രകാശ് കരിയില്‍, വെളുത്തമണല്‍ യൂണിറ്റ് പ്രസിഡന്റ് ഷംസുദ്ദീന്‍ വെളുത്തമണല്‍ എന്നിവര്‍ സംസാരിച്ചു.
പുതിയകാവ് യൂണിറ്റ് ജനറല്‍ സെക്രട്ടറി സുധീഷ് കാട്ടുംപുറം സ്വാഗതവും എസ്.വിജയന്‍ കൃതജ്ഞതയും പറഞ്ഞു

Advertisement