ശാസ്താംകോട്ട. ബി.ജെ.പി, സി.പി.എം കക്ഷികൾ വർഗ്ഗീയ ധ്രുവീകരണം നടത്തി ബഹുസ്വരത തകർത്ത് അധികാരം നിലനിർത്താൻ ശ്രമിക്കുകയാണന്ന് കെ.പി.സി.സി സെക്രട്ടറി എൽ.കെ.ശ്രീദേവി ആരോപിച്ചു. മണിപ്പൂർ , ഹരിയാന, മിസോറാം സംസ്ഥാനങ്ങളിലും വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിലും ബി.ജെ.പി നടത്തിയവർഗ്ഗീയ ധ്രുവീകരണവും കലാപങ്ങളും ഭാരതമാകെ ആവർത്തിക്കാൻ സംഘ പരിവാർശക്തികൾശ്രമം നടത്തുമെന്നും അതിനെ മതേധ രവാദികൾ ബുദ്ധിപരമായി നേരിടണമെന്നും അവർ പറഞ്ഞു.
കേരളത്തിലും സി.പി.എം ഇത്തരം ശ്രമമാണ് സി.പി.എം നടത്തുന്നത്.പൗരത്വ ഭേദഗതിനിയമവും ഏകസിവിൽ കോടും മതന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്നതാണന്ന് വരുത്തി തീർത്ത് ധ്രുവീകരണത്തിലൂടെ ഒരു വിഭാഗത്തെ കൂടെ നിർത്താനാണ് സി.പി.എം ശ്രമം.ഇത് ഇൻഡ്യൻ ഭരണഘടനഭാരതത്തിലെ ജനങ്ങൾക്കാതെ നൽകിയ ബഹുസ്വരതയാണന്നും മതന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും ഇൻഡ്യയിലെ എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമെന്ന നിലയിൽ എല്ലാവരേയും ചേർത്ത് നിർത്തി സംഘപരിവാർ അജണ്ട കക്കെതിരെ ശക്തമായി പ്രതികരിക്കമെന്നും എൽ.കെ.ശ്രീദേവി പറഞ്ഞു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു
മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് വർഗ്ഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കാരുവള്ളിൽ ശശി, കല്ലട രമേശ്, തുണ്ടിൽ നൗഷാദ്, എം.തോമസ് വൈദ്യൻ, പി.നൂർ ദീൻ കുട്ടി, കല്ലട ഗിരീഷ്, ഗോകുലം അനിൽ, ചിറക്കുമേൽ ഷാജി, വിദ്യാരംഭം ജയകുമാർ , സിജു കോശി വൈദ്യൻ, കടപുഴ മാധവൻ പിളള, എൻ.സോമൻ പിളള, രാജു ലോറൻസ് , അനിൽ പനപ്പെട്ടി,തടത്തിൽ സലിം,കുറ്റിയിൽ.എം.ഷാനവാസ്, എസ്.ബീന കുമാരി ഭരണിക്കാവ്, സൈറസ് പോൾ,ബി. സേതു ലക്ഷ്മി, മനാഫ് മൈനാഗപ്പള്ളി, സുരീന്ദ്രൻ , ടി.ജി. എസ്. തരകൻ, തച്ചിരേഴ്ത്ത് സോമൻ പിളള, കൊയ് വേലിൽ മുരളി,തങ്കച്ചൻ ജോർജ്ജ്, ശാന്തകുമാരിയമ്മ, എം.വൈ. നിസാർ , റഷീദ് ശാസ്താംകോട്ട, അബ്ദുൽ സലാംപറമ്പിൽ , ഗീവർഗ്ഗീസ്, ബാബു കൂട്ടൻ, എം.ശിവാനന്ദൻ , ഗിരീഷ് കണത്താർ കുന്നം,ബിജു ജാതിക്ക തോപ്പിൽ , ചിത്രലേഖ, ഷീബ സിജു, ഉഷഅമ്പിളി ,റഷീദ് പള്ളിശ്ശേരിക്കൽ , ഷിജ്ന നൗഫൽ
, രവി മൈനാഗപ്പള്ളി, ഐ.സുബയർ കുട്ടി, സുബ്രമണ്യൻ എന്നിവര്‍ പ്രസംഗിച്ചു.
തുടങ്ങിയവർ പങ്കെടുത്തു.