ഓണം കളറാക്കാന്‍ തൊടിയൂരില്‍ ചെണ്ടുമല്ലി വിളവെടുത്തു

Advertisement

തൊടിയൂർ . ഓണക്കാലം ലക്ഷ്യമിട്ട് ചെയ്ത ചെണ്ടുമല്ലികൃഷി യുടെ വിളവെ ടുപ്പ് നടന്നു.തൊടിയൂർ പഞ്ചായത്തോഫീസിന് സമീപം വനിതാ കൂട്ടായ്മയിലൂടെ ബിസ്മി – I- (one) നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. സമീപവാസി വിട്ട് നൽകിയ സെൻ്റ് സ്ഥലത്താണ് വനിതാ കൂട്ടായ്മയിൽ വിവിധ നിറത്തിലുള്ള ചെണ്ടുമല്ലികൾ കൃഷി ചെയ്തത്.2010 ൽ രൂപം കൊണ്ട ഈ കൂട്ടായ്‌മ വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്ത സ്ഥലത്താണ് പരീക്ഷണാർത്ഥം ചെണ്ടുമല്ലിയെന്നറിയപ്പെടുന്ന ബന്തി കൃഷി ചെയ്തത്.

കൃഷിഭവൻ്റെയും പഞ്ചായത്തിൻ്റെയും സഹായവും ഇവർക്ക് കൈതാങ്ങായി. കുളത്തുപ്പുഴയിൽ നിന്നും എത്തിയ മുന്തിയ ഇനം തൈകളാണ് കൃഷിക്ക് ഉപയോഗിച്ചത്.രണ്ട് മാസം കൊണ്ട് തന്നെ ചുവപ്പും മഞ്ഞയും നിറത്തിൽ പൂവിട്ട് തുടങ്ങി. തീർത്തും ജൈവ വളപ്രയോഗത്തിലൂടെ നൂറ് മേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് ഈ വനിതാ കൂട്ടായ്മ ‘ഓണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ നല്ല വില ലഭിക്കും എന്ന പ്രതീക്ഷയിലാണിവർ. വിളവെടുപ്പുൽസവം പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാമചന്ദ്രൻ നിർവ്വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം രാജീവൻ കൃഷി ഓഫീസർ കാർത്തിക എന്നിവർ പങ്കെടുത്തു.

Advertisement