ആയൂര്‍.കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു ചടയമംഗലം പോലീസിന്റെ പിടിയിലായി.
ആയൂർ കാനറ ബാങ്കിനു സമീപമുള്ള ഒരു വീട്ടിൽ മോഷണ ശ്രമത്തിനിടയിലാണ് പിടിയിലായത് .
തിരുവന്തപുരം കൊല്ലം ജില്ലകളിലെ മോഷണകേസ്സുകളിലെ പ്രതിയാണ് ഇയാള്‍
ആയൂർ കാനറ ബാങ്കിനു സമീപമുള്ള ഒരു വീട്ടിൽ മോഷണ ശ്രമത്തിനിടയിൽ ചൊവ്വാഴ്ച രാത്രി 11.00 മണിയോടെയാണ് പ്രതി പോലീസ് പിടിയിലായത്. അടച്ചിട്ട വീട്ടിന്റെ വാതിൽ പൊളിക്കാൻ ശ്രമിക്കവേ അയൽവാസികൾ കാണുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ചടയമംഗലം പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അഞ്ചൽ ചണ്ണപ്പേട്ട മരുതിവിള പുത്തൻവീട്ടിൽ 56 വയസ്സുള്ള വെള്ളം കുടി ബാബുവിനെയാണ് ചടയമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഏരൂർ,കുളത്തൂപ്പുഴ,കടക്കൽ,കൊട്ടാരക്കര, വലിയമല, പുനലൂർ,ചിതറ,പള്ളിക്കൽ,വർക്കല എന്നീ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസ്സുകളുണ്ട്. അഞ്ചലിൽ ഒരു വധശ്രമ കേസിലെയും പ്രതിയാണ്.
കടക്കൽ സ്റ്റേഷനിൽ 2022 ലെ ഒരു മോഷണം കേസുമായി ബന്ധപ്പെട്ട് ഒരു വർഷം ശിക്ഷ അനുഭവിച്ച ശേഷം കഴിഞ്ഞയാഴ്ച്ച കൊട്ടാരക്കര സബ് ജയിലിൽ നിന്നും ഇറങ്ങിയ ശേഷം
ഏരൂർ പള്ളിയുടെ വഞ്ചി പൊളിക്കുകയും ചെയ്തു.
.മോഷണ കേസ്സിനു പുറമെ അഞ്ചൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസ്സിലെയും പ്രതിയാണ്.
കൊല്ലം റൂറൽ എസ് പി സുനിൽ ന്റെ നേത്യത്വത്തിൽ കൊട്ടാരക്കര ഡി.വൈ.എസ്സ്.പി.ജി.ഡി.വിജയകുമാറിന്റെ മേൽനോട്ടത്തിൽ ചടയമംഗലം ഇൻസെക്ടർ സുനീഷ് സബ്ബ് ഇൻസ്പെക്ടർ മാരായ മോനിഷ് എം പ്രശാന്തൻ ദീലീപ് സിപി.ഓ മാരായ വേണു,നിഷാദ്,വിഷ്ണുദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അഞ്ചൽ, ഏരൂർ സ്റ്റേഷനുകളിൽ പ്രതി നടത്തിയ മോഷണക്കുറ്റങ്ങളും അന്വേഷണ വേളയിൽ സമ്മതിച്ചു.
അഞ്ചൽ ഏരൂർ പോലീസ് സ്റ്റേഷനുകൾ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.