കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ഗണേശോത്സവത്തില്‍ ഇന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യ അഥിതിയായി പ്രശസ്ത സിനിമ താരം ഉണ്ണി മുകുന്ദന് എത്തും. വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം ഗണേശോത്സവം സ്വാഗതസംഘം പ്രസിഡന്റ് വിനായക എസ് അജിത് കുമാറിന്റെ അധ്യക്ഷതയില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി. തങ്കപ്പന്‍പിള്ള ഉദ് ഘാടനം ചെയ്യും. സമ്മേളനത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ എം. മോഹനന് ഗണേശോത്സവ സന്ദേശം നല്‍കും. സിനിമ താരം ഉണ്ണി മുകുന്ദന് മുഖ്യ അഥിതി യായിരിക്കും. മഹാഗണപതി ചിത്ര രചനയില്‍ ആദ്യ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നഗരസഭ ചെയര്മാന് എസ്.ആര്. രമേശ് സമ്മാനദാനം നിര്‍വഹിക്കും.