കിണറ്റില്‍ വീണ ആടിനെ രക്ഷിച്ച് അഗ്‌നിശമനസേന

Advertisement

ശാസ്താംകോട്ട: കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്തി അഗ്നിശമന സേന ഉദ്യോഗസ്ഥര്‍. ശൂരനാട് തെക്കേമുറി, ചരിഞ്ഞയ്യത്ത്, താഴെപ്പുര വീട്ടില്‍, മൊയ്തീന്‍ കണ്ണ്‌റാവുത്തറിന്റെ ഉടമസ്ഥതയിലുള്ള മൂന്നര മാസം പ്രായമുള്ള ആട്ടിന്‍ കുഞ്ഞാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ കിണറ്റില്‍ വീണത്.
നാട്ടുകാര്‍ ആടിനെ എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ശാസ്താംകോട്ട ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി റോപ്പിന്റെയും സേഫ്റ്റി ബെല്‍റ്റിന്റെയും സഹായത്താല്‍ സേനാംഗങ്ങള്‍ കിണറ്റില്‍ ഇറങ്ങി ആടിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.

Advertisement