ശൂരനാട് തെക്കേമുറിയിൽ കിണറ്റിൽ വീണ ആടിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Advertisement

ശാസ്താംകോട്ട: ശൂരനാട് തെക്കേമുറിയിൽ കിണറ്റിൽ വീണ ആടിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.തെക്കേമുറി
ചരിഞ്ഞയ്യത്ത് താഴെപ്പുര വീട്ടിൽ മൊയ്തീൻ കണ്ണ്റാവുത്തറിന്റെ മൂന്നര മാസം പ്രായമുള്ള ആട്ടിൻ കുഞ്ഞാണ് കിണറ്റിൽ വീണത്.ഇന്ന് (ശനി) ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. പാല് കുടിക്കാൻ കയർ അയച്ചു വിട്ടപ്പോൾ കൂടിനടുത്തുള്ള
അൻപത് അടി താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു.നാട്ടുകാർ ആടിനെ എടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു
ബന്ധുവായ ഷാനു ശാസ്താംകോട്ട ഫയർ സ്റ്റേഷനിൽ അറിയിക്കുകയും വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി റോപ്പിന്റെയും സേഫ്റ്റി ബെൽറ്റിന്റെയും സഹായത്താൽ സേനാംഗങ്ങൾ അതിസാഹസികമായി കിണറ്റിൽ ഇറങ്ങി ആടിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോസ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രമേഷ് ചന്ദ്ര,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിനു, മനോജ്,രാജേഷ്ആർ,രാജേഷ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഷാനവാസ്,ഹോം ഗാർഡ് സുന്ദരൻ,ശിവപ്രസാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement