സമൃദ്ധി-ജില്ലാതല ഉല്പന്ന പ്രദര്‍ശന വിപണന മേളയും ട്രൈബല്‍ ഫെസ്റ്റും

Advertisement

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 21 മുതല്‍ 28 വരെ ജില്ലാതല ഉല്പന്ന പ്രദര്‍ശന വിപണന മേളയും ട്രൈബല്‍ ഫെസ്റ്റും- ‘സമൃദ്ധി 2023’ കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും. 21ന് വൈകിട്ട് നാലിന് തദ്ദേശഗീതം-കലാപരിപാടി, അഞ്ചിന് കൊല്ലം എസ്എന്‍ കോളജ് അവതരിപ്പിക്കുന്ന ഓണവര്‍ണ്ണങ്ങള്‍, വൈകിട്ട് ആറിന് ഉദ്ഘാടനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്‍ അധ്യക്ഷനാകും. 6.30ന് കാലാട്ടം- കമ്പടികളി.
22ന് വൈകിട്ട് നാലിന് തദ്ദേശഗീതം, അഞ്ചിന് ഗോത്രവര്‍ഗ നൃത്തം, സംഘനൃത്തം, മാടാട്ട് നൃത്തം, ആറിന് നാടന്‍പാട്ട്, ഏഴിന് നാടകം-ആര്‍ട്ടിക്, എട്ടിന് സ്മൃതിലയ-ഗാനമേള. 23ന് വൈകിട്ട് തദ്ദേശഗീതം, അഞ്ചിന് കമ്പടികളി, പടയണി ആറിന് കഥകളി സംഗീതം, ഏഴിന് കഥകളി. 24ന് വൈകിട്ട് ആറിന് ബാംബൂ ഫ്യൂഷന്‍, 7.30ന് ആദിവാസി നൃത്തം. 25ന് വൈകിട്ട് ആറിന് കല്ലട വി.വി. ജോസിന്റെ കഥാപ്രസംഗം- ആട് ജീവിതം, ഏഴിന് പരമ്പരാഗത ഗോത്രവര്‍ഗ നൃത്തം, സംഘനൃത്തം. 26ന് വൈകിട്ട് നാലിന് തദ്ദേശ ഗീതം ആറിന് നാടന്‍പാട്ട്, സംഘ നൃത്തം, 7.30ന് ഗാനമേള. 27ന് വൈകിട്ട് അഞ്ചിന് കാലാട്ടം, കമ്പടികളി, നാടന്‍പാട്ട്, 6.30ന് ഗസല്‍ നിമിഷങ്ങള്‍. 28ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

Advertisement