കുന്നത്തൂർ: കുന്നത്തൂർ 15-ാം വാർഡിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ട് നിന്ന ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിന് തെരുവ് നായയുടെ കടിയേറ്റു.തുരുത്തിക്കര രഞ്ചിത്ത് ഭവനിൽ രഞ്ചിത്തിന്റെയും അഹല്യയുടെയും മകൻ ദക്ഷിതിനാണ് കടിയറ്റേത്.ഇന്ന് (ശനി) വൈകിട്ടോടെ ആയിരുന്നു സംഭവം.കുഞ്ഞിന്റെ വലതു കൈയ്ക്കാണ് ആഴത്തിൽ കടിയേറ്റത്.നിലവിളി കേട്ട് വീട്ടുകാരും തൊട്ടടുത്ത് ജോലി ചെയ്യുകയായിരുന്ന
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ വാർഡ് മെമ്പർ റെജി കുര്യന്റെ നേതൃത്വത്തിൽ കുഞ്ഞിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.