കരുനാഗപ്പള്ളി. തിയേറ്ററിനുള്ളിൽ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ ആളെ പോലീസ് പിടികൂടി. തഴവ തെക്കുമുറി പടിഞ്ഞാറ്, ആവണി വീട്ടി അജികുമാര്‍ മകന് അരവിന്ദ് (23) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച്ച പുതിയകാവിലുള്ള തിയേറ്ററിൽ കുടുംബത്തോടൊപ്പം എത്തിയ പെണ്‍കുട്ടിയുടെ സീറ്റിന്റെ പുറകിലിരുന്ന പ്രതി കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് പിതാവ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിതാവിനെ മര്‍ദ്ദിച്ചിട്ടു തിയേറ്ററില്‍ നിന്ന് രക്ഷപ്പെട്ടു കളയുകയായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസിൽ പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ മുന്‍പും പോക്സോ കേസിലും മോഷണ കേസിലും പ്രതിയായിട്ടുള്ളയാളാണ്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തി എസ്.ഐ ഷെമീര്‍, ഷാജിമോന്‍, എ.എസ്.ഐ ലത, എസ്.സി.പി.ഒ ഹാഷിം, മനുലാൽ , സി.പി.ഒ വിശാഖ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.