വായനയെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് യുവതലമുറയുടെ ഉത്തരവാദിത്തം, ബെന്യാമിൻ

Advertisement

ശാസ്താംകോട്ട : ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുവാനായി രൂപം നൽകിയ കാഴ്ച ആർട്ട് അക്കാദമിയുടെ സാഹിത്യവിഭാഗത്തിന്റെ ക്ലാസ്സിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് വായനയെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് യുവതലമുറയുടെ ഉത്തരവാദിത്തമാണ് എന്ന് എഴുത്തുകാരൻ ബെന്യാമിൻ അഭിപ്രായപ്പെട്ടത്.കാഴ്ച ആർട്ട്‌ അക്കാദമിയുടെ മൂന്നാമത്തെ ക്ലാസ്സ്‌ ആയിരുന്നു ശനിയാഴ്ച നടന്നത്. മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് രാജുമാത്യു, മുൻ വിവരാവകാശ കമ്മീഷണർ കെ. വി. സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ ജേർണലിസത്തിലും ക്ലാസുകൾ നടന്നു.

കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉൾക്കൊണ്ടുകൊണ്ട് ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ രൂപം നൽകിയ കാഴ്ച ആർട്ട് അക്കാദമിക്ക് ചലച്ചിത്ര സംവിധായകൻ ബ്ലെസിയാണ് നേതൃത്വം നൽകുന്നത്.

Advertisement