കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുര്ത്ഥിയോടാനുബന്ധിച്ച് ഗണേശ ഘോഷയാത്ര നടന്നു. വാദ്യ മേളങ്ങൾക്കൊപ്പം 11-ല്‍ പരം ഗജവീരന്മാര് ഘോഷയാത്രയിൽ അണിനിരന്നു. ഗണേശവേഷം കെട്ടിയ കുരുന്നുകള്‍ ഘോഷയാത്രയുടെ മാറ്റ് കൂട്ടി.
പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേതത്തിനു മുന്നില്‍ സ്വാഗതസംഘം പ്രസിഡന്റ് അജിത് വിനായക ഭദ്രദീപം കൊളുത്തി ആരംഭിച്ച ഘോഷയാത്ര ചന്തമുക്ക്, പുലമണ്‍ വഴി കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ അവസാനിച്ചു.