സഞ്ചാരസ്വാതന്ത്ര്യമെന്ന സ്വാഭാവിക അവകാശത്തിന് വേണ്ടിയാണ് വവ്വാക്കാവിൽ ജനങ്ങൾ സമരം ചെയ്യുന്നത്, എ എം ആരിഫ് എം പി

Advertisement

തഴവ. സഞ്ചാരസ്വാതന്ത്ര്യമെന്ന സ്വാഭാവിക അവകാശത്തിന് വേണ്ടിയാണ് വവ്വാക്കാവിൽ ജനങ്ങൾ സമരം ചെയ്യുന്നതെന്ന് എ.എം ആരിഫ് എം പി പറഞ്ഞു. വവ്വാക്കാവ് ജംഗ്ഷനിൽ അണ്ടർ പാസേജ് ,ബസ്ബേ എന്നിവ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ടർ പാസേജ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. വവ്വാക്കാവിൻ്റെ അടിസ്ഥാന പ്രശ്നങ്ങളെ അംഗീകരിക്കുന്നത് വരെ സമരമുഖത്ത് നേതൃത്വം വഹിക്കുമെന്നും എം.പി ഉറപ്പ് നൽകി. സി.ആർ മഹേഷ് എം.എൽ.എ സമര പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. വ്യക്തമായ സാമൂഹ്യ പഠനമില്ലാതെ സാങ്കേതികത്വം മാത്രം പരിഗണിച്ചാണ് ദേശീയ പാത നിർമാണം നടത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ നിസാം അദ്ധ്യക്ഷയായി. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കളരിക്കൽ ജയപ്രകാശ് സ്വാഗതം പറഞ്ഞു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദീപ്തി രവീന്ദ്രൻ ,ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റാഷിദ് വാഹിദ് ,ഗീതാകുമാരി ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദീപക് ശിവദാസ് ,അഭിലാഷ്, ദിലീപ് ശങ്കർ, രാജി ഗോപൻ, അനൂജ,റവറൻറ് ഫാദർ എം.കെ വർഗ്ഗീസ് കോർ എപ്പിസ്കേവ ,ബി.എസ് വിനോദ് , വാവച്ചൻ ,ഷാജഹാൻ കാട്ടൂർ, ദിലീപ് കുറുങ്ങപ്പള്ളി, മുരളീധരൻ , തഴവ സത്യൻ ,എന്നിവർ സംസാരിച്ചു.

Advertisement