ഫാ.സാമുവേല്‍ ജോര്‍ജ്ജ്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും.ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിലെ സ്ഥാപക പിതാക്കന്മാരിൽ ഒരാളുമായിരുന്നു കാലം ചെയ്ത സഖറിയ മാര്‍ അന്തോണിയോസ് തിരുമേനി…
കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ ബാവ തിരുമേനിയുടെ അരുമ ശിഷ്യന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
ഡോ.സി.റ്റി ഈപ്പൻ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജറുമാണ് അഭി: സഖറിയ മാർ അന്തോണിയോസ് തിരുമനസ്സ്
ജീവിതലാളിത്യം കൊണ്ടും പ്രാർത്ഥനാ ജീവിതം കൊണ്ടും ഏവർക്കും മാതൃകയായിരുന്നു അഭിവന്ദ്യനായ തിരുമേനിയുടെ ജീവിതം. തിരുമേനിയുടെ ഏറ്റവും ലളിതമായ ജീവിതം ആധുനിക സന്യാസിശിഷ്യന്മാർക്ക് ഒരു മാതൃകയാണ്.
വിദ്യാഭ്യാസ ദർശനവും വരും തലമുറയുടെ യുവതി യുവാക്കളെ നയിക്കാനുള്ള തിരുമേനിയുടെ പ്രാവീണ്യവും വളരെ ശ്രേഷ്ഠമായിരുന്നു. കൊച്ചു കുട്ടികളുടെ അടുത്തു പോലും തിരുമേനി സംവദിക്കുന്ന രീതി തിരുമേനിയുടെ ലാളിത്യത്തിന്റെയും നൈർമ്മല്യത്തിൻ്റെയും സൂചനയായിരുന്നു. തിരുമേനിയുടെ ജീവിതം സന്യാസിശിഷ്യന്മാർക്കു മാത്രമല്ല ഏവർക്കും മാതൃകയായിരുന്നു. ആ പുണ്യ പിതാവിന്റെ പ്രാർത്ഥന നമ്മുക്ക് കാവൽ ആയിരിക്കട്ടെ
മൗണ്ട് ഹൊറേബ് മാര്‍ ഏലിയാ ചാപ്പല്‍ മാനേജരാണ് ലേഖകന്‍