മൈനാഗപ്പള്ളി.കോവൂരിൽ ദി കേരളാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന കരടികളി മത്സരം പോയകാല ഓണത്തിന്‍റെ ആവേശം തിരികെ നല്‍കുന്നതായി. .
ഓണ നാളുകൾക്ക് തുടക്കമാകുന്ന അത്തം നാളിൽ പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരം കാണികൾക്ക് ആവേശം നിറച്ചു. കരടിയും വേട്ടക്കാരനും കരടി പാട്ടിൻ്റെ ഈണത്തിനൊപ്പിച്ച് ചുവടുകൾ വച്ചപ്പോൾ പുതുതലമുറ കാണികൾക്ക് കൗതുകമായി. കേരള ഫോക് ലോർ അക്കാഡമി മുൻ ചെയർമാർ സി.ജെ. കുട്ടപ്പൻ മത്സരം ഉദ്ഘാടനം ചെയ്തു.തുടർന്ന് പ്രസിഡൻ്റ് വേണുകുമാർ, സെക്രട്ടറി രാധാകൃഷണൻ, അനിൽകുമാർ, കൊച്ചു വേലു എന്നിവർ സംസാരിച്ചു. കരടി കളി മത്സരത്തിന് ശേഷം നാടൻപാട്ടും സംഘടിപ്പിച്ചു.
ഏറ്റവും മികച്ച ടീമായി അരിനെല്ലൂർ ജവഹർ ലൈബ്രറിയും ‘മികച്ച വേഷമിട്ട ടീമായി കളങ്ങര രാഘവൻ നയിച്ച ടീമും മികച്ച പാട്ടുപാടുന്ന ടീം പന്മന മിത്രം കരടി കളിസംഘവും തിരഞ്ഞെടുക്കപ്പെട്ടു . വിജയികൾക്ക് 5000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു