അമിത പലിശ ഈടാക്കി പണം നല്‍കുന്നവര്‍ക്കെതിരെ പരിശോധന

Advertisement

കൊല്ലം: അമിത പലിശ ഈടാക്കി പണം കടം നല്‍കുന്നവര്‍ക്കെതിരെയുള്ള പരിശോധന ശക്തമാക്കി സിറ്റി പോലീസ്. ഇത്തരത്തില്‍ പണം കടം നല്‍കുന്ന 53 പേരുടെ വീടുകളി
ലും സ്ഥാപനങ്ങളിലും സിറ്റി പോലീസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ നടത്തി. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് നിരപധി മുദ്രപ്പത്രങ്ങലും രേഖകളും പണംവിനിമയത്തിന്റെ കുറിപ്പുകളും പോലീസ് കണ്ടെടുത്തു.
കൊല്ലം സബ്ഡിവിഷന്‍ പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 21 സ്ഥലങ്ങളില്‍ റെയ്ഡും, ചാത്തന്നൂര്‍ സബ്ഡിവിഷന്‍ പരിധിയിലെ നാല് സ്റ്റേഷനുകളിലായി 13 റെയ്ഡുകളും, കരുനാഗപ്പള്ളി സബ്ഡിവിഷനിലെ നാല് സ്റ്റേഷനുകളിലായി 19 സ്ഥലങ്ങളിലും റെയ്ഡ് നടത്തി.