കൊല്ലം റവന്യൂ ജില്ലാ റ്റിറ്റിഐ-പിപിറ്റിഐ കലോത്സവം

Advertisement

കരുനാഗപ്പള്ളി: 27-ാമത് കൊല്ലം റവന്യൂ ജില്ലാ റ്റിറ്റിഐ-പിപിറ്റിഐ കലോത്സവം കരുനാഗപള്ളി സി.എച്ച്.മെമ്മോറിയല്‍ റ്റിറ്റിഐയില്‍ സി.ആര്‍.മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമ്മേളത്തില്‍ നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജു അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സഫിയത്ത് ബീവി, സിംലാല്‍, കൊല്ലം ഡിഇഒ കെ. ഷാജി, കരുനാഗപള്ളി എഇഒ ശ്രീജ ഗോപിനാഥ്, റ്റിറ്റിഐ പ്രിന്‍സിപ്പാള്‍മാരായ സ്മിത.കെ.എസ്. തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി വര്‍ണ്ണശബളമായ ഘോഷയാത്ര നടന്നു.