കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെമേല്‍ശാന്തിയായി കവിയൂര്‍ മൂത്തേടത്ത് ഇല്ലം ഗിരീഷ്.എം.വി

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ അടുത്ത കാലയളവിലെ മേല്‍ശാന്തിയായി കവിയൂര്‍ മൂത്തേടത്ത് ഇല്ലം ഗിരീഷ്.എം.വിയെ തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. നിലവില്‍ അദ്ദേഹം രണ്ടു വര്‍ഷമായി തിരുവല്ല ഗ്രൂപ്പ് പാലിയേക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു.
ഇന്നലെ രാവിലെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന് മുന്നില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ മൂന്ന് വയസുകാരിയാണ് നറുക്കെടുത്തത്.