സി ആർ മനോജ് അനുസ്മരണവും അവാർഡ് ദാനവും നടന്നു

Advertisement

കരുനാഗപ്പള്ളി. പ്രശസ്ത നാടകകൃത്തും സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവും ഡ്രാമാനന്ദം ചാരിറ്റബിൾ സൊസെറ്റി ജനറൽ സെക്രട്ടറിയുമായിരുന്നു സി ആർ മനോജ് ‘പുള്ളിമാൻ ജംഗ്ഷന് സമീപമുള്ള നാടകശാല ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു., രണ്ടാമത് സി ആർ മനോജ് സ്മാരക നാടക പുരസ്കാരം ഉഷ ഉദയൻ ചൈതന്യക്കും ഉദയകുമാർ അഞ്ചലിന്റെ പിതാവ് രാജഗോപാലിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി ആർ മനോജ് സ്മാരക സംഗീത പുരസ്കാരം ആലപ്പി ഋഷികേശിനും വിതരണം ചെയ്തു. സി ആർ മനോജ് ഡ്രാമാനന്ദം നാടക പുരസ്കാരം സമ്മാനിച്ചു. 10001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം സംഗീത പുരസ്കാരം പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ സമർപ്പിച്ചു, സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളയ ഉലയകുമാർ അഞ്ചൽ, രഘുനാഥ് , ജി ശ്രീരാഗ്, ഗായിക ശുഭ നാടകരംഗത്ത് 57 വർഷം പിന്നിടുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി എന്നിവരെ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ പയ്യന്നൂർ മുരളി അധ്യക്ഷത വഹിച്ചു.