കൊട്ടാരക്കര: കുടുംബശ്രീ ജില്ലാ ഓണം വിപണനമേള ഇന്ന് തുടങ്ങും. കൊട്ടാരക്കര വീനസ് ജംഗ്ഷന്‍ മൈതാനിയില്‍ വൈകിട്ട് 4ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ്.ആര്‍. രമേശ് അധ്യക്ഷനാകും.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകള്‍ മേളയില്‍ പങ്കെടുക്കും. നിത്യോപയോഗ സാധനങ്ങള്‍, ബേക്കറി ഐറ്റംസ്, ഫുഡ് പ്രോഡക്ട്‌സ്, തുണിത്തരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മണ്‍പാത്രങ്ങള്‍, അലങ്കാര, ഇന്‍ഡോര്‍ പ്ലാന്റ്‌സ്, സോപ്പ്, ലോഷന്‍ ഐറ്റംസ്, ജൈവിക വളം, തേന്‍ ഉല്പന്നങ്ങള്‍, വിവിധതരം അച്ചാറുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവ മേളയിലുണ്ടാകും.
മേള 28ന് സമാപിക്കും. ഇതിന്റെ മുന്നോടിയായുള്ള വിളംബര ഘോഷയാത്ര മുനിസിപ്പാലിറ്റി ജംഗ്ഷനില്‍ നിന്നുമാരംഭിച്ച് ചന്തമുക്ക് മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു.