ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ചെയര്‍മാന്‍ കെ. കരുണാകരന്‍പിള്ള(86) നിര്യാതനായി. ആരോഗ്യവകുപ്പ് ട്രയിനിംങ് കോളജ് പ്രിന്‍സിപ്പലായി വിരമിച്ച അദ്ദേഹം പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായി. ശാസ്താംകോട്ട തടാക സംരക്ഷണത്തിനായി ദീര്‍ഘകാലം നീണ്ടുനിന്ന സമരങ്ങള്‍ക്കും പോരാട്ടത്തിനും നേതൃത്വം നല്‍കി. പടിഞ്ഞാറേകല്ലട സംരക്ഷണ സമരമടക്കം കൊല്ലം ജില്ലയിലെ നിരവധി പരിസ്ഥിതി സംരക്ഷണ സമരങ്ങളില്‍ പങ്കാളിയായിരുന്നു.
ഉദരസംബന്ധമായ അസുഖത്തിന് കൊല്ലത്ത് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു അല്‍പം മുമ്പായിരുന്നു അന്ത്യം.മൃതദേഹം പത്തുമണിയോടെ വീട്ടിലെത്തിക്കും സംസ്‌കാരം വൈകിട്ട് 4.30ന്
ചന്ദ്രികയാണ് ഭാര്യ. മക്കൾ. ജയകൃഷ്ണൻ , അഡ്വ. ജയലക്ഷ്മി. മരുമക്കൾ. അഡ്വ അനിൽ, നയന