സ്റ്റോപ്പ് അനുവദിച്ചു

Advertisement

കൊല്ലം: ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (ട്രെയിന്‍ നം. 16127/16128) തീവണ്ടിയ്ക്ക് പരവൂരും, പാലക്കാട് പാലരുവി എക്‌സ്പ്രസ്സിന് (ട്രെയിന്‍ നം. 16791/16792) തെന്മലയിലും സ്റ്റോപ്പ് അനുവദിച്ചു. ഘട്ടംഘട്ടമായി സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ക്ക് കൂടി അനുമതി നല്‍കിയത്. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ തീവണ്ടിയുടെ പരവൂര്‍ സ്റ്റോപ്പ് 24 മുതല്‍ പ്രാബല്യത്തില്‍ വരും.
ചെന്നൈ എഗ്മോരില്‍ നിന്നും ഗുരുവായൂരിലേയ്ക്കുള്ള (16127) തീവണ്ടി രാത്രി 1.18ന് പരവൂരില്‍ എത്തും. ഒരു മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഗുരുവായുരില്‍ നിന്നും ചെന്നൈ എഗ്മോരിലേയ്ക്കുളള തീവണ്ടി (ട്രെയിന്‍ നം. 16128) വെളുപ്പിന് 3.57ന് പരവൂരില്‍ എത്തി, 3.58ന് പരവൂരില്‍ നിന്നും യാത്ര തിരിക്കും.
പാലരുവി എക്‌സപ്രസ്സ് (ട്രെയിന്‍ നം. 16791), തിരുനെല്‍വേലിയില്‍ നിന്നും തിരിക്കുന്ന തീവണ്ടി രാത്രി 1.59ന് തെന്മലയില്‍ എത്തിചേരും. ഒരു മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.  പാലക്കാട് നിന്നും തിരുനെല്‍വേലിയിലേയ്ക്കുള്ള തീവണ്ടി (ട്രെയിന്‍ നം. 16792) രാത്രി 1.04 ന് തെന്മലയില്‍ എത്തിച്ചേരും. 1.05ന് തെന്മലയില്‍ നിന്നും യാത്ര പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisement