ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ സമൂഹ വിവാഹം 25ന്

Advertisement

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നിര്‍ധനരായ 22 യുവതികളുടെ സമൂഹം 25ന് നടക്കും. ഭരണ സമിതിയില്‍ ലഭിച്ച അപേക്ഷയില്‍ നിന്നും തിരഞ്ഞെടുത്ത 22 പേരുടെ വിവാഹമാണ് ഇപ്പോള്‍ നടത്തുന്നത്. താലി, വിവാഹ വസ്ത്രം, വിവാഹ സദ്യ, 22 ജോടി വധു വരന്‍മാര്‍ക്കും സ്വയം തൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിനായി 2 ലക്ഷം രൂപ വീതവും ഭരണ സമിതി നല്‍കും. വിവാഹത്തോടനുബന്ധിച്ചുള്ള വധുവരന്‍മാര്‍ക്ക് പുടവ കൈമാറ്റ ചടങ്ങ് ഇന്ന് വൈകിട്ട് 3ന് മുന്‍ മന്ത്രി ജെ.മെഴ്‌സി കുട്ടിയമ്മ നിര്‍വ്വഹിക്കും. എല്‍.കെ.ശ്രീദേവി, എം.എസ്.താര തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഭരണ സമിതി പ്രസിഡന്റ് തോട്ടത്തില്‍ ജി. സത്യന്‍, സെക്രട്ടറി അഡ്വ: കെ.ഗോപിനാഥന്‍, രക്ഷാധികാരി അഡ്വ. എം.സി. അനില്‍കുമാര്‍, ട്രഷറര്‍ വലിയഴീക്കല്‍ പി.പ്രകാശന്‍, കട്ടച്ചിറ ഗോപന്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.