സഖറിയാസ് മാർ അന്തോണിയോസിന് ആദരാഞ്ജലി അര്‍പ്പിച്ച് മാര്‍ഏലിയാ ചാപ്പലില്‍ ആയിരങ്ങള്‍

Advertisement

ശാസ്താംകോട്ട. കാലംചെയ്ത മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പൊലീത്ത സഖറിയാസ് മാർ അന്തോണിയോസിന്റെ കബറടക്കം കൊല്ലം ശാസ്താംകോട്ട
മൗണ്ട് ഹോറേബ് ആശ്രമത്തിലെ ഏലിയാ ചാപ്പലില്‍അല്‍പ സമയത്തിനകം നടക്കും . പരിശുദ്ധ കാതോലിക്കാ ബാവാ പ്രാർഥനകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ഇന്നലെ പരുമല സെമിനാരിയിൽ നിന്ന് വിലാപയാത്രയായി കൊണ്ടുവന്ന ഭൗതികശരീരം ദീര്‍ഘനാള്‍ കര്‍മ്മമേഖല ആയിരുന്ന കൊല്ലം ഭദ്രാസനത്തില്‍ എത്തിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.

വിദ്യാർഥി കാലം മുതൽ കൊല്ലത്തിന്റെ ഭാഗമായിരുന്നു മാർ അന്തോണിയോസ്. പിന്നീടു വൈദിക നായും കൊല്ലം ഭദ്രാസന ബിഷപ്പായും സേവനം ചെയ്തിരുന്നു. കൊല്ലം സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ഭൗതി കശരീരം എത്തിച്ചപ്പോൾ ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിക്കാൻ എത്തി.

പിതൃതുല്യമായ വാത്സല്യത്തോടെ എപ്പോഴും സ്വീകരിച്ചിരുന്ന മാർ അന്തോണിയോസുമായി പ്രത്യേക ആത്മീയ ബന്ധം കാത്തുസൂക്ഷിച്ചിരു ന്നതായി റോമൻ കത്തോലിക്കാ സഭ കൊല്ലം രൂപത ബിഷപ് പോൾ ആന്റ ണി മുല്ലശ്ശേരി അനുസ്മരിച്ചു. എന്നും പാവപ്പെട്ടവർക്കു വേണ്ടി നിലകൊണ്ടു. ഏറ്റവും ഉദാത്തമായ മാതൃകാ ജീവിതം നയിച്ചു. യുവാക്കളെയും കുഞ്ഞുങ്ങളെ യും സ്നേഹിച്ച പിതാവായിരുന്നു മാർ അന്തോണിയോസെന്നും ബിഷപ്

പോൾ ആന്റണി മുല്ലശേരി പറഞ്ഞു. കൊല്ലം പൗരാവലിക്കു വേണ്ടി മേയർ പ്രസന്ന ഏണസ്റ്റ് റീത്ത് സമർ
പ്പിച്ചു. കൊല്ലം നഗരത്തെ സ്നേഹിച്ച, നഗര വികസനത്തിനു വേണ്ടി ഏറെ ഉപദേശങ്ങൾ നൽകിയ വ്യക്തിയായി രുന്നു മാർ അന്തോണിയോസെന്ന് മേയർ അനുസ്മരിച്ചു.

ഡപ്യൂട്ടി മേയർ കൊല്ലം മധു, സിപി എം ജില്ലാ കമ്മിറ്റിക്കു വേണ്ടി എക്സ്. ഏണസ്റ്റ്, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ജില്ലാ കോൺഗ്ര സ് കമ്മിറ്റിക്കു വേണ്ടി ഡി. ഗീതാകൃ ഷ്ണൻ, കെപിസിസി സെക്രട്ടറി പി. ജർമിയാസ് തുടങ്ങിയവർ അന്ത്യോപ ചാരമർപ്പിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപി, സിഎസ്ഐ ബിഷപ് ഡോ. ഉമ്മൻ ജോർജ് തുടങ്ങിയവർ നേരത്തേ ബിഷപ് ഹൗസിൽ എത്തി അനുശോച നം അറിയിച്ചിരുന്നു.

ശാസ്താംകോട്ട ഏലിയ ചാപ്പലില്‍ ജനപ്രതിനിധികളടക്കം സമൂഹചത്തിന്‍റെ നാനാതുറയിലുള്ളവര്‍ ആദരാഞ്ജലികളോടെ എത്തി.

Advertisement