കരുനാഗപ്പള്ളി ആയിരം തെങ്ങു ഭാഗത്തു ചാരായം വാറ്റ് പരിശോധിക്കാന്‍ എത്തിയ എക്സൈസ് സംഘത്തിനുനേരെ തേനീച്ച ആക്രമണം

Advertisement

കരുനാഗപ്പള്ളി. ആയിരം തെങ്ങു ഭാഗത്തു ചാരായം വാറ്റാൻ ഉള്ള കോട സൂക്ഷിക്കുന്നതും ആയി ബന്ധപ്പെട്ട രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് തേനീച്ച കുത്തി പരുക്ക്. ഉദ്യോഗസ്ഥരെ ഒരു കിലോമീറ്റർ ചുറ്റളവിൽ ആക്രമിക്കുകയായിരുന്നു,
സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്, സന്തോഷ്‌,P. O. അനിൽ കുമാർ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ ഒബ്സർവേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലും ഈ മേഖലയിൽ നിന്ന് ചാരായം മാറ്റാൻ തയ്യാറാക്കിയ 175 ലിറ്റർ കോട കണ്ടെത്തി എക്സൈസ് കേസെടുത്തിരുന്നു.വീണ്ടും അവിടെ കോട സംഭരിക്കുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് നടത്തിയ റൈഡിന് ഇടയിലാണ് അപകടം സംഭവിച്ചത്.സംഭവസ്ഥലത്ത് കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റോബർട്ട് കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉദയകുമാർ റേഞ്ച് ഇന്‍സ്പെക്ടര്‍ പ്രശാന്ത് എന്നിവരുടെ അടങ്ങുന്ന സംഘം സംഭവ സ്ഥലം സന്ദർശിച്ചു.

Advertisement