ശാസ്താംകോട്ട. തടാക സംരക്ഷണത്തിന് അടക്കം പൊതുപ്രവര്‍ത്തനത്തിന് കെ കരുണാകരന്‍പിള്ള നല്‍കിയ മാതൃക മറന്നുപോകരുതെന്ന് സംസഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്എച്ച് പഞ്ചാപകേശന്‍ പറഞ്ഞു.തടാക സംരക്ഷണ സമിതി ചെയര്‍മാന്‍ കെ കരുണാകരന്‍പിള്ള മജിസ്‌ട്രേട്ടായി ശാസ്താംകോട്ടയില്‍ ജോലിചെയ്തകാലം ലീഗല്‍ സര്‍വീസ് അതോറിറ്റി കേരളത്തില്‍ ആദ്യമായി ശക്തമായി ഇവിടെ നടപ്പാക്കാന്‍ പ്രേരണയായത് കെ കരുണാകരന്‍പിള്ളയുടെ സഹായവും മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടുകാര്‍ക്ക് ശല്യകാരികളായ ചന്തക്കുരങ്ങുകളെ വനവാസത്തിനയക്കുന്നതില്‍ നടത്തിയ പോരാട്ടം , പടിഞ്ഞാറേകല്ലട കരമണല്‍ ഖനനത്തിനെതിരെ നടത്തിയ സമരങ്ങള്‍ കൊല്ലം ജില്ലയിലെ നിരവധി പരിസ്ഥിതി സമരങ്ങളില്‍ നടത്തിയ പങ്കാളിത്തം ശാസ്താംകോട്ട തടാതക സംരക്ഷണത്തിന് മാനേജുമെന്റ് ആക്ഷന്‍ പ്‌ളാന്‍ തയ്യാറാക്കുന്നതിലും അത് നടക്കാതെ പോയപ്പോള്‍ അതിശക്തമായ സംമരനവുമായി മുഖ്യമന്ത്രി അടക്കം അധികൃതരെ ശാസ്താംകോട്ടയിലെത്തിക്കുന്നതിലും വഹിച്ച പങ്ക് എന്നിവ പ്രാസംഗികര്‍ പങ്കുവച്ചു. പൊതുപ്രവര്‍ത്തനത്തിലെ നിസ്വാര്‍ത്ഥമാതൃകയായ കരുണാകരന്‍പിള്ളയുടെ സ്വപ്‌നങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നു.
എസ് ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. പി രാജേന്ദ്രപ്രസാദ്, ഡോ. സി. ഉണ്ണികൃഷ്ണന്‍, തുണ്ടില്‍ നൗഷാദ്, വൈ.ഷാജഹാന്‍, ഹരീകുറിശേരി, പി ആന്റണി, ആര്‍ കൃഷ്ണകുമാര്‍, രാമാനുജന്‍ തമ്പി,പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ശാസ്താംകോട്ട ഭാസ്, സി ജയകുമാര്‍, അഡ്വ. ടി കലേശന്‍,നിസാം, അഡ്വ.ബാബു കുമാര്‍, കെകെ ശിവശങ്കരപ്പിള്ള, സി ലക്ഷ്മിക്കുട്ടി, എല്‍ സുഗതന്‍, പ്രഫ മാധവന്‍പിള്ള, ജോസ് ഡേവിഡ്,ഗിരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.