പടിഞ്ഞാറേ കല്ലട. വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ രണ്ട് ഓണച്ചന്തകൾ ആരംഭിച്ചു. നെൽപ്പര കുന്നിലും കടപുഴയിലുമാണ് ബാങ്കിന്റെ ഓണച്ചന്തകൾ പ്രവർത്തിക്കുന്നത്. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ഓണച്ചന്തകളിൽ പതിനഞ്ചോളം നിത്യോപയോഗ സാധനങ്ങൾ സർക്കാർ നിശ്ചയിച്ച സബ്സിഡി നിരക്കിലും മറ്റു സാധനങ്ങൾ സപ്ലൈകോ നിരക്കിലും ലഭ്യമാണ്. രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ ഓണച്ചന്തകൾ പ്രവർത്തിക്കും.
നെൽപ്പ രക്കുന്നിലുള്ള ഓണച്ചന്ത ബാങ്കിന്റെ ഹെഡ് ഓഫീസിലാണ് പ്രവർത്തിക്കുന്നത്. കടപുഴയിലെ ഓണച്ചന്ത ബാങ്കിന്റെ നീതി സ്റ്റോറിനോട് ചേർന്നും പ്രവർത്തിക്കുന്നു. ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കല്ലട ഗിരീഷ് നിർവഹിച്ചു.ബാങ്ക് ഭരണസമിതി അംഗം സുരേഷ് ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗങ്ങളായ എ കെ സലിബ്, ലിസി പോൾസ് സ്റ്റഫ്, ബാങ്ക് ജീവനക്കാരായ വിമൽ കുമാർ, വിഷ്ണു, മിഥുൻ തുടങ്ങിയവർ പ്രസംഗിച്ചു. കടപുഴയിൽ ആരംഭിച്ച ഓണച്ചന്ത പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ കെ ഉദ്ഘാടനം ചെയ്തു.