കൊല്ലം: കാഷ്യൂ കോര്പ്പറേഷന്, കാപെക്സ് ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണം ബോണസ് അഡ്വാന്‍സ് ഇനത്തില്‍ 16 കോടി രൂപ വിതരണം ചെയ്യും. മുന്‍ വര്‍ഷത്തേക്കാള്‍ 500 രൂപ വര്‍ധിപ്പിച്ച് 10000 രൂപയും ഇതോടൊപ്പം രണ്ട് ഒഴിവ് ശമ്പളം ഉള്‍പ്പെടെ 10,750 രൂപയുമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. കാഷ്യൂ കോര്‍പ്പറേഷനിലെ 10000, കാപ്പക്സിലെ 4000 ഉള്‍പ്പെടെ പൊതുമേഖലയിലെ 14000 തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്.