ഓണം വിപണി; പരാതികള്‍ അറിയിക്കാന്‍ അവസരം

Advertisement

കൊല്ലം: ഓണ വിപണിയിലെ അമിതവില ഈടാക്കല്‍, അളവിലെയും തൂക്കത്തിലും കൃത്രിമം തുടങ്ങിയ ചൂഷണങ്ങള്‍ തടയുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ രണ്ട് പ്രത്യേക മിന്നല്‍ പരിശോധന സ്‌ക്വാഡുകളും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു.
പായ്ക്ക് ചെയ്ത് വില്പന നടത്തുന്ന എല്ലാ ഉത്്പന്നങ്ങളുടെയും പുറത്ത് എംആര്‍പി, നിര്‍മാതാവിന്റെ വിലാസം, ഉത്പന്നത്തിന്റെ പേര്, ഉത്പന്നത്തിന്റെ അളവ് തൂക്കം/എണ്ണം, പായ്ക്ക് ചെയ്ത/ഇറക്കുമതി ചെയ്ത മാസം അല്ലെങ്കില്‍ വര്‍ഷം, ഉപഭോക്താവിന് പരാതിപ്പെടാനുള്ള നമ്പര്‍, ഭക്ഷ്യവസ്തുക്കളില്‍ നിര്‍മാണ തീയ്യതി, ഉപയോഗിക്കാന്‍ സാധിക്കുന്ന കാലാവധി എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.  
പരാതികള്‍ ജില്ലാ ഓഫീസ്: 0474 2745631, കൊല്ലം നഗരപരിധി/ഫ്‌ലൈയിങ് സ്‌ക്വാഡ്: 9188525702, കൊല്ലം നഗരപരിധിക്ക് പുറത്ത്: 8281698023, കുന്നത്തൂര്‍: 8281698024, കരുനാഗപ്പള്ളി: 8281698025, കൊട്ടാരക്കര: 8281698026, പത്തനാപുരം: 9400064082, പുനലൂര്‍: 8281698027 എന്നീ നമ്പറുകളില്‍ അറിയിക്കാം.

Advertisement