ചാത്തന്നൂരിൽ മലയാളി സുഹൃത്തിനെ അന്യസംസ്ഥാന തൊഴിലാളി കുത്തി കൊലപ്പെടുത്തി

Advertisement

ചാത്തന്നൂർ : മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മലയാളി സുഹൃത്തിനെ അന്യസംസ്ഥാന തൊഴിലാളി കുത്തി കൊലപ്പെടുത്തി. ഉളിയനാട് സ്വദേശി സുരേഷ്(41) ആണ് കൊല്ലപ്പെട്ടത്. പ്രതി ബംഗാൾ സ്വദേശി രാംധൻ(40)നെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 19ന് രാത്രി പോലീസ് പരിശോധനയ്ക്കിടയിലാണ് ഒരു അജ്ഞാത മൃതദേഹം ഉളിയനാട് വില്ലേജ് ഓഫീസിന് സമീപത്തെ കനാൽ പുറമ്പോക്കിൽ നിന്നും പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ മരിച്ചത് സുരേഷ് ആണെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇത് കത്തികുത്തേറ്റുള്ള കൊലപാതകമാണെന്ന് കണ്ടെത്തുകയും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് 17ന് രാവിലെ കൊല്ലപ്പെട്ട സുരേഷിനോടൊപ്പം ഉണ്ടായിരുന്ന ബംഗാളിയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.  ചോദ്യം ചെയ്യലിൽ ഇരുവരും തമ്മിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനോടുവിൽ കൊലപാതകം നടത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. കോട്ടയം ഭാഗത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement