കല്ലേലിഭാഗം റെയില്‍വേ മേല്‍പ്പാലം വേഗത്തില്‍പണിതീര്‍ക്കണം

യുണൈറ്റഡ് മർച്ചൻസ് ചേംബർ (യു.എം.സി)വെളുത്തമണൽ യൂണിറ്റ് തിരഞ്ഞെടുപ്പും, പൊതുയോഗവും സംസ്ഥാന വൈസ് പ്രസിഡൻ്റ് നിജാംബഷി ഉത്ഘാടനം ചെയ്യുന്നു.യൂണിറ്റ്,ജില്ലാ ഭാരവാഹികൾ സമീപം
Advertisement

കരുനാഗപ്പള്ളി: വാഹന ഗതാഗത ദുരിതം പരിഹരിക്കുന്നതിനായി കല്ലേലിഭാഗം റെയില്‍വേ മേല്‍പ്പാലം വേഗത്തില്‍ പണി പൂര്‍ത്തീകരിക്കണമെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ (യു.എം.സി) വെളുത്തമണല്‍ യൂണിറ്റ് കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് യു.എം.സി കൊല്ലം ജില്ലാ പ്രസിഡന്റ് നിജാംബഷി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. എസ്.ഷംസുദ്ദീന്‍ ഷഹ്‌നാസ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ഭാരവാഹികളായ എസ്.വിജയന്‍, ഷിഹാന്‍ബഷി, എം.പി.ഫൗസിയ ബീഗം എന്നിവര്‍ സംസാരിച്ചു. നുജൂം കിച്ചന്‍ഗാലക്‌സി സ്വാഗതവും, നവാസ്.എസ്.ബി കൃതജ്ഞതയും പറഞ്ഞു.
ചെയര്‍മാന്‍ എസ്.ഷംസുദ്ദീന്‍ ഷഹ്‌നാസ്, വൈസ്‌ചെയര്‍മാന്‍, സജീദ്, ട്രഷറര്‍ അന്‍വര്‍ സാദത്ത്, ജനറല്‍ കണ്‍വീനര്‍ നവാസ്, കണ്‍വീനര്‍മാരായി അനീര്‍, നൗഷാദ് എന്നിവരേയും ഭാരവാഹികളായി തെരഞ്ഞെടുത്തു.

Advertisement