കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. ഇരവിപുരം, വാളത്തുംഗല്‍, കോടിയാട്ട് പടിഞ്ഞാറ്റതില്‍ വീട്ടില്‍ പ്രശാന്ത് (28) ആണ് ആറു മാസത്തേക്ക് കരുതല്‍ തടങ്കലിലായത്. 2018 മുതല്‍ ഇരവിപുരം, കൊട്ടിയം സ്റ്റേഷനുകളിലായി മൂന്ന് ക്രിമിനല്‍ കേസുകകളിലും ഒരു എന്‍ഡിപിഎസ് കേസിലും പ്രതിയാണ് ഇയാള്‍. ഓണ നാളുകളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികളെ പോലീസ് പ്രത്യേകമായി നിരീക്ഷിച്ച് വരികയാണ്. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഇതുവരെ കൊല്ലം സിറ്റി പരിധിയില്‍ കാപ്പാ നിയമപ്രകാരം 32 കുറ്റവാളികള്‍ കരുതല്‍ തടങ്കലിലായിട്ടുണ്ട്.