ഓച്ചിറ. പരബ്രഹ്മക്ഷേത്രം 23 യുവതീ യുവാക്കൾക്ക് മാംഗല്യമൊരുക്കി. വിവാഹ വസ്ത്രം, ആഭരണം ഉൾപ്പെടെ നൽകിയാണ് ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ സമൂഹ വിവാഹം സംഘടിപ്പിച്ചത്.കർണാടക നിയമസഭാ സ്പീക്കർ യു.ടി.ഖാദർ ഉദ്ഘാടനം ചെയ്തു.എ.എം ആരിഫ് എം.പി വിവാഹം ധനസഹായം വിതരണം ചെയ്തു.
എൻ.കെ.പ്രേമചന്ദ്രൻ എം.പി, മുൻ മന്ത്രി സി ദിവാകരൻ എന്നിവർ ചേർന്ന് താലി കൈമാറി. സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.