അഭിമാനദൗത്യത്തില്‍ തഴവയുടെ ശബരിയും

Advertisement

കരുനാഗപ്പള്ളി. ചന്ദ്രയാന്‍ 3 ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ചന്ദ്രനില്‍ പദമൂന്നിയതോടെ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഹര്‍ഷാതിരേകത്തോടെ ജനം തിരിച്ചറിഞ്ഞ് ആദരിക്കുകയാണ്.

കായംകുളം എം എസ് എം കോളേജിലെ രസതന്ത്ര അധ്യാപകനായിരുന്ന പ്രൊഫ കെ എസ് ശ്രീകുമാറിൻ്റെയും അധ്യാപികയായ ജയശ്രീയുടെയും മകൻ ശബരി കരുനാഗപ്പള്ളി തഴവാ നിവാസികൾക്കും മലയാളികൾക്കും അഭിമാനമായി മാറിയിരിക്കുന്നു.
ഐ എസ് ആർ ഒ യിലെ സീനിയർ സയൻ്റിസ്റ്റായ ശബരിക്ക് ചന്ദ്രയാൻ ദൗത്യത്തിൽ പ്രധാന റോളായിരുന്നു (ഓപ്പറേഷൻസ് ഡയറക്ടർ ) ഉണ്ടായിരുന്നത്.

നാട്ടിലെ ഒരു ശാസ്ത്രജ്ഞൻ ഇന്ത്യയുടെ അഭിമാന പദ്ധതിയിൽ ഭാഗമായതിൽ ഹൃദയം നിറഞ്ഞ അഭിമാനമാണ് നാട്ടുകാര്‍ പ്രകടിപ്പിക്കുന്നത്.

Advertisement